ആർക്കും ഒരു നടനെയും വിലക്കാന്‍ കഴിയില്ല - പൃഥ്വിക്ക്​ പിന്തുണയുമായി സംവിധായകൻ

യുവ സൂപ്പർതാരം പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന്​ തിയറ്റർ ഉടമകൾ ആവശ്യപ്പെട്ട സംഭവത്തിൽ ​പ്രതികരണവുമായി സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ. പൃഥ്വിരാജ്​ ചിത്രങ്ങൾ നിരന്തരം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മാത്രം റിലീസ്​ ചെയ്യുന്ന സാഹചര്യത്തിലാണ്​ തിയറ്ററുടമകൾ താരത്തിന്​ വിലക്കേർപ്പെടുത്താനാവശ്യപ്പെട്ട്​ രംഗത്തെത്തിയത്​. ആര്‍ക്കും ഒരു നടനെയോ, നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ലെന്ന്​ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ ഡോമിന്‍ ഡിസില്‍വ പറഞ്ഞു.

ഡോമിൻ ഡിസിൽവയുടെ ഫേസ്​ബുക്ക്​ കുറിപ്പ്​

'ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക? ആര്‍ക്കും ഒരു നടനെയോ, നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല. തീയേറ്ററുകളില്‍ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതില്‍ സംശയമില്ല.

തിയേറ്ററിലെ ഇരുട്ടില്‍ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും, നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകള്‍ കാണാന്‍ പറ്റിയ പ്ലാറ്റഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകള്‍ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല,'

Full View

പൃഥ്വിയുടെ കോൾഡ്​ കേസ്​, കുരുതി, ഭ്രമം എന്നീ ചിത്രങ്ങളായിരുന്നു ഒ.ടി.ടി റിലീസായി എത്തിയിരുന്നത്​. മൂന്നും ആമസോൺ പ്രൈം വിഡിയോയിലൂടെയാണ്​ പ്രേക്ഷകർക്ക്​ മുന്നിലെത്തിയത്​. ശനിയാഴ്​ച്ച നടന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് താരത്തി​െൻറ സിനിമകൾ വിലക്കാൻ ആവശ്യമുയർന്നത്​. എന്നാൽ, സാഹചര്യങ്ങൾ ആണ് ഒടിടി തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന അഭിപ്രായമുന്നയിച്ച്​ ദിലീപടക്കമുള്ള താരങ്ങൾ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - director domin dsilva supports prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.