മുംബൈ: പ്രമുഖ ചലച്ചിത്ര സംവിധായകൻ രാകേഷ് കുമാർ (80) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനെ നായകനാക്കി രാകേഷ് കുമാർ സംവിധാനം ചെയ്ത മിസ്റ്റർ നട് വർലാൽ, യാരാന, ഖൂൻ പസീന എന്നീ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു. 1973ൽ സഹസംവിധായകനായാണ് രാകേഷ് കുമാർ സിനിമാരംഗത്തെത്തിയത്. കമാൻഡർ, കോൻ ജീതാ കോൻ ഹാരാ, സൂര്യവൻഷി എന്നിവയും അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. അമിതാഭ് ബച്ചൻ അനുശോചിച്ചു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.