director tharun moorthy

'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്'; എമ്പുരാനോട് മത്സരിക്കുന്നതിന്‍റെ ആധി പങ്കുവെച്ച് തരുൺ മൂർത്തി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റെക്കോഡുകളാണ് ചിത്രം നേടുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയത്. ഈ അവസരത്തിൽ സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നായകനായി എത്തുന്ന 'തുടരും' സിനിമയുടെ പോസ്റ്ററിനൊപ്പം എമ്പുരാന്റെ പോസ്റ്ററും കൂടി പങ്കുവെച്ചാണ് തരുണിന്റെ പോസ്റ്റ്.

'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!', എന്നാണ് തരുൺ മൂർത്തി കുറിച്ചത്. പോസ്റ്റിന് കമന്‍റുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. 'മലയാളികൾ ആദ്യം കണ്ടത് സ്പ്ലെൻഡർ അല്ലെ'യെന്നും, 'രണ്ടായാലും അതിലുള്ളത് ഒരാളല്ലെ' എന്നുമൊക്കെയുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. 'സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇത് ആ ചോപ്പറിനൊപ്പം എത്തും' എന്നായിരുന്നു പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കമന്‍റ്.

'അപ്ഡേറ്റ് ഇല്ലത്രെ' എന്ന ഹാഷ്ടാഗോടെയാണ് തരുൺ പോസ്റ്റ് പങ്കുവെച്ചത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ തിയറ്റർ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എമ്പുരാന് ശേഷം മാത്രമേ തിയറ്ററുകളിൽ എത്തുള്ളൂവെന്നാണ് വിവരം.

Tags:    
News Summary - director tharun moorthy post about empuraan and thudarum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.