പ്രശസ്ത കന്നഡ താരം ദിഷ പൂവ്വയ്യ 'മായക്കൊട്ടാരം' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. ദിഷക്കൊപ്പം കെ.എൻ. ബൈജു, റിയാസ് ഖാൻ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കെ.എൻ ബൈജുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ജയന്‍ ചേര്‍ത്തല,തമിഴ് നടന്‍ സമ്പത്ത് രാമന്‍, മാമുക്കോയ, നാരായണന്‍ കുട്ടി, സാജു കൊടിയന്‍,കേശവ ദേവ്, കുളപ്പുളി ലീല എന്നിവര്‍ക്കൊപ്പം പുതുമുഖ നായികയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നവഗ്രഹ സിനി ആര്‍ട്ട്സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ എ.പി. കേശവദേവ് നിര്‍മ്മിക്കുന്ന ചിത്രത്തിെൻറ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍.
വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, പരസ്യക്കല-മനോജ് ഡിസെെന്‍, കോ-ഡയരക്ടര്‍-ബി.പി. സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്, അസിസ്റ്റൻറ് ഡയരക്ടര്‍-ദിനു സുഗതൻ, അതുൽ കോട്ടായി, അജയ് എസ് നായർ.
ഒക്ടോബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോഡിങ് പൂര്‍ത്തിയായി. പെരുമ്പാവൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ലോക്കേഷന്‍. വാര്‍ത്ത പ്രചരണം -എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.