ദൃശ്യം 2ഉം ചൈനയിലേക്ക്​; റീമേക്ക്​ അവകാശം വിറ്റതായി റിപ്പോർട്ട്​

ആമസോൺ പ്രൈമിൽ റിലീസായി മൂന്നുമാസം പിന്നിടവേ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജീത്തു ജോസഫ്​ സംവിധാനം ചെയ്​ത​ ദൃശ്യം 2. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തി​െൻറ റീമേക്ക്​ റേറ്റിനായും വിവിധ ഇൻഡസ്​ട്രികൾ വലവീശിക്കഴിഞ്ഞു. ആദ്യം തന്നെ റീമേക്ക്​ റേറ്റ്​ സ്വന്തമാക്കി ചിത്രീകരണം തുടങ്ങിയ തെലുങ്ക് വേർഷൻ ഇ​പ്പോൾ പാക്കപ്പായിരിക്കുകയാണ്​. ചിത്രത്തി​െൻറ കന്നഡ, ഹിന്ദി റീമേക്കുകളും വൈകാതെ ചിത്രീകരണമാരംഭിച്ചേക്കും.

എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്​ ദൃശ്യം രണ്ടി​െൻറ ചൈനീസ്​ റീമേക്ക്​ അവകാശവും വിറ്റു കഴിഞ്ഞു. ആദ്യ ഭാഗത്തി​െൻറ ചൈനീസ്​ റീമേക്ക്​ ശ്രദ്ധനേടിയിരുന്നു. ഇതോടെ ​റിലീസ്​ ചെയ്​ത്​ മൂന്ന്​ മാസം തികയവേ നാല്​ ഭാഷകളിലേക്ക്​ മൊഴിമാറ്റപ്പെടുന്ന ചിത്രമെന്ന റെക്കോർഡ്​ ഇനി ദൃശ്യം രണ്ടിന്​ സ്വന്തം. അതിലൊന്ന്​ വിദേശ ഭാഷയാണെന്നതും ശ്രദ്ധേയമാണ്​. ദൃശ്യത്തി​െൻറ ആദ്യ ഭാഗം ആറ്​ ഭാഷകളിലേക്കായിരുന്നു റീമേക്ക്​ ചെയ്​തത്​. മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസൻ, എസ്തർ, മുരളി ​ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്​. 

Tags:    
News Summary - drishyam 2 chinese remake rights sold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.