ജോർജുകുട്ടിയും കുടുംബവും പുതുവർഷത്തിൽ സർപ്രൈസുമായി എത്തും

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ജീത്തു ജോസഫ്​ ചിത്രം ദൃശ്യത്തി​െൻറ രണ്ടാം ഭാഗമായ 'ദൃശ്യ 2' ഏഴ്​ വർഷങ്ങൾക്ക്​ ശേഷം എത്തുകയാണ്​. മോഹൻലാൽ ആരാധകരടക്കമുള്ള പ്രേക്ഷകർ ചിത്രത്തി​െൻറ ഒാരോ പുതിയ അപ്​ഡേറ്റിനായി ആകാംക്ഷയോടെയാണ്​ കാത്തിരിക്കുന്നത്​. എന്നാൽ, ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രഖ്യാപനം എല്ലാവരെയും ആവേശഭരിതരാക്കിയിരിക്കുകയാണ്​.

ദൃശ്യം 2​െൻറ ടീസർ പുതുവർഷ സർപ്രൈസായി പുറത്തുവിടുമെന്നാണ് ഏറ്റവും പുതിയ വിവരം. ഒരു മിനിറ്റുള്ള ടീസർ 2021​െൻറ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകർക്ക്​ മുന്നിലെത്തിക്കുമെന്നാണ്​ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ടീസർ റിലീസിനെക്കുറിച്ച് മുമ്പ്​ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലും ആരാധകർക്ക്​ സൂചന നൽകിയിരിന്നു. ചിത്രീകരണം പൂർത്തിയായ ദൃശ്യം 2-വി​െൻറ എഡിറ്റിങ്ങ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ‌പഴയ താരങ്ങൾക്കൊപ്പം പുതിയ ചിത്രത്തിൽ മുരളി ഗോപിയടക്കമുള്ളവർ വേഷമിടുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.