കോട്ടയം: 'ദൃശ്യം' സിനിമക്ക് മൂന്നാംഭാഗമുണ്ടാകുമെന്ന സൂചനയുമായി സംവിധായകൻ ജീത്തു ജോസഫ്. പുതിയ ഭാഗത്തിെൻറ ക്ലൈമാക്സ് തയാറായിട്ടുണ്ടെന്നും മൂന്നുവർഷത്തിനുള്ളിൽ ദൃശ്യം 3 സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ക്ലൈമാക്സ് മോഹൻലാലുമായും നിർമാതാവ് ആൻറണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. ഇരുവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ ക്ലൈമാക്സിലേക്ക് എത്തുന്ന കഥ വികസിക്കേണ്ടതുണ്ട്്. അത് സംഭവിച്ചാൽ രണ്ടിെൻറയത്ര കാത്തിരിപ്പില്ലാതെ മൂന്നാംഭാഗമെത്താം - ജീത്തു പറഞ്ഞു. വിക്ടർ ജോർജ് പുരസ്കാര സമർപ്പണ ചടങ്ങിനായി കോട്ടയം പ്രസ്ക്ലബിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വിക്ടർ ജോർജ് പുരസ്കാരം മാധ്യമം മലപ്പുറം സ്റ്റാഫ് ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കര്‍ ജീത്തുവില്‍ നിന്നും സ്വീകരിച്ചു. ജൂറിയുടെ പ്രത്യേക അവാര്‍ഡ് നേടിയ അജിത്ത് ശങ്കരന് (മാതൃഭൂമി) ഹരിലാല്‍ ( മലയാള മനോരമ) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.