ഹോളിവുഡിലേക്ക് റീമേക്ക് ​ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാകാൻ ‘ദൃശ്യം’

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് 'ദൃശ്യം'. ഇതുവരെ എട്ട് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം, ഒമ്പതാമതായി ഹോളിവുഡിലേക്ക് പോകാനൊരുങ്ങുകയാണ്.

ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി മലയാള ചിത്രം . ഇത് അഭിമാന നിമിഷം. മലയാളം ഫിലിം ഇന്‍ഡസ്ട്രി അനലിസ്റ്റായ എ.ബി ജോര്‍ജ്ജ് ട്വിറ്ററില്‍ കുറിച്ചു.

ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ക്ലൈമാക്‌സ് കൊണ്ട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19 ന് കേരളത്തില്‍ റിലീസ് ചെയ്ത ദൃശ്യം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ബോക്സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ലോകമെമ്പാടും 75 കോടിയിലധികം നേടിയ ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു.

പിന്നീട് മറ്റ് നാല് ഇന്ത്യന്‍ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തു. കന്നഡയില്‍ ദൃശ്യ (2014),തെലുങ്കില്‍ ദൃശ്യം (2014), തമിഴില്‍ പാപനാശം (2015), ഹിന്ദിയില്‍ ദൃശ്യം (2015) എന്ന എന്ന പേരുകളില്‍ റീമേക്ക് ചെയ്തു.

സിംഹള ഭാഷയില്‍ ധര്‍മ്മയുദ്ധയ എന്ന പേരിലും ചൈനീസ് ഭാഷയില്‍ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു. അതുവഴി ചൈനയിലെ മെയിന്‍ലാന്‍ഡില്‍ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ഇത് മാറി. കൂടാതെ കൊറിയൻ ഭാഷയിലും ഇന്തോനേഷ്യൻ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

മീന ,അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, റോഷന്‍ ബഷീര്‍ , നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Tags:    
News Summary - 'Drishyam' first Indian film to be remade in Hollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.