നടൻ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിൽ ട്രോളുന്നത് ഇന്റർവെൽ ബാബു എന്നാണ്. എന്നാൽ ആ വിളിയിൽ യാതൊരു പരിഭവവുമില്ലെന്ന് പറയുകയാണ് നടൻ. ഇന്റർവെൽ ബാബു എന്ന് വിളിച്ചു തുടങ്ങുന്നത് മമ്മൂട്ടിയാണെന്നും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
1982 ആണ് പത്മരാജൻ എഴുത മോഹൻ സംവിധാനം ചെയ്ത ഇടവേള റിലീസ് ആകുന്നത്. അന്ന് പ്രീഡിഗ്രി വിദ്യാർഥിയാണ് ഞാൻ. ചന്ദ്രബാബു എന്നാണ് എന്റെ യഥാർഥ പേര്. ഒരു വിവാഹത്തിൽ വെച്ച് നിർമാതാവ് ടി. ഇ വാസുദേവൻ കണ്ടപ്പോൾ ഇടവേള ബാബു എന്ന് വിളിച്ചു- നടൻ പറഞ്ഞു.
എന്നെ പണ്ടു മുതലെ സ്നേഹത്തോടെ ഇന്റർവെൽ ബാബു എന്നാണ് മമ്മൂട്ടി വിളിക്കുന്നത്.അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്. അഭിനയത്തിൽ എനിക്കെത്ര ദൂരം മുന്നോട്ടുപോകാൻ കഴിയും എന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. 30 വർഷം കൊണ്ട് 250 സിനിമകളിൽ അഭിനയിച്ചു. എനിക്കൊരു ടെൻഷനുമില്ല- ഇടവേള ബാബു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.