ഖാൻമാർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമില്ല; ബച്ചനോട് മാത്രം, കാരണം പറഞ്ഞ് ഏക്ത കപൂർ

മുംബൈ: ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമായതിനെ കുറിച്ച് നിർമാതാവ് ഏക്ത കപൂർ. അമിതാഭ് ബച്ചൻ, രശ്മിക മന്ദാന, നീന ഗുപ്ത തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗുഡ് ബൈ'യുടെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. അമിതാഭ് ബച്ചനോടൊപ്പം ഒരു ചിത്രം ചെയ്യുക എന്നതായിരുന്നു ഏക്തയുടെ ഏറ്റവും വലിയ സ്വപ്നം.

അമിതാഭ് ബച്ചനോടൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. 'ഗുഡ് ബൈ' എന്ന ചിത്രത്തിലൂടെ അത് സഫലമായെന്ന് ട്രെയിലർ ലോഞ്ചിൽ പറഞ്ഞു. ബിഗ് ബി അല്ലാതെ ഖാൻമാർക്കൊപ്പമോ മറ്റ് താരങ്ങൾക്കൊപ്പമോ പ്രവർത്തിക്കുമെന്ന് സ്വപ്നം കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. ഏക്ത കപൂറും ബിഗ് ബിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗുഡ് ബൈ.

'കുട്ടിക്കാലം മുതൽ ഒരാൾക്കൊപ്പം ജോലി ചെയ്യണമെന്നായിരുന്നു എന്റെ സ്വപ്നം. അത് മറ്റാരുമല്ല ബിഗ് ബിക്കൊപ്പമാണ്. കുട്ടിക്കാലത്ത് അമിതാഭ് ജിയുടെ വീട്ടിലെ പാർട്ടികളിൽ പങ്കെടുക്കുമായിരുന്നു. ശ്വേതയും അഭിഷേകും എന്റെ സുഹൃത്തുക്കളാണ്. ബച്ചനൊഴികെ ഖാൻമാർക്കൊപ്പമോ മറ്റ് താരങ്ങൾക്കൊപ്പം ജോലി ചെയ്യണമെന്ന് സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ല. ഒടുവിൽ അത് സംഭവിച്ചു'- ഏക്ത കപൂർ പറഞ്ഞു.

Tags:    
News Summary - Ekta Kapoor Opens up About Never wanted to work with Khans, only Amitabh Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.