കോഴിക്കോട്: ബ്രണ്ണൻ വിവാദത്തിൽ വിമർശനവുമായി സംവിധായകൻ ജോയ് മാത്യു. ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുകയെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.