വീണ്ടും പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറായെന്നുള്ള റിപ്പോർട്ടുകൾ തളളി നടൻ അക്ഷയ് കുമാർ. പുറത്ത് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും പാൻ മസാല കമ്പനിയുമായുളള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം തനിക്ക് ആ ബ്രാൻഡുമായി യാതൊരു ബന്ധവുമില്ലെന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
ബോളിവുഡ് മാധ്യമമായ ബോളിവുഡ് ഹങ്കാമയാണ് നടൻ പാൻ മസാലയുടെ അംബാസഡറായി തിരികെ എത്തിയെന്ന തരത്തിൽ വാർത്ത പുറത്തുവിട്ടത്.
'അംബാസഡറായി തിരിച്ചു വരുന്നു... വാർത്തയുടെ സത്യാവസ്ഥ ഇതാണ്... ഈ പരസ്യം ചിത്രീകരിച്ചത് 2021 ഒക്ടോബർ 13നാണ്. ഈ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഈ ബ്രാൻഡുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ പരസ്യം നേരത്തെ ചിത്രീകരിച്ചതാണ്. അവർക്ക് ഞാനുമായുളള കരാറിന്റെ കാലാവധി അവസാനിക്കുന്ന അടുത്ത മാസം വരെ നിയമപരമായി ഈ പരസ്യം ഉപയോഗിക്കാം. നിങ്ങൾ ശാന്തരായി യഥാർഥ വാർത്തകൾ പ്രചരിപ്പിക്കൂ... അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുറത്തുവന്ന പാൻ മസാല പരസ്യത്തിൽ ഷാറൂഖ് ഖാനും അജയ് ദേവ്ഗണിനുമൊപ്പം അക്ഷയ് കുമാറും ഉണ്ടായിരുന്നു. ഇതാണ് വീണ്ടും പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറായി നടൻ തിരികെ എത്തിയെന്നുള്ള വാർത്തക്ക് അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.