'അനുഗ്രഹീതൻ ആൻറണി'യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ; നിയമ നടപടി സ്വീകരിക്കും

കൊച്ചി: 'അനുഗ്രഹീതൻ ആൻറണി' ചിത്രത്തിെൻറ വ്യാജപതിപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം. ഷിജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നിന് തിയറ്ററിൽ എത്തിയ സിനിമ പ്രദർശനം തുടരുന്നതിനിടയിലാണ് വ്യാജപതിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഇതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. സണ്ണി വെയിൻ, ഗൗരി കിഷൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംവിധായകൻ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണിത്. സംവിധായകൻ പ്രിൻസ് ജോയ്, ഡിസ്ട്രിബൂട്ടർ ജോർജ്ജ് അഗസ്റ്റിൻ അക്കര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Fake version of 'Anugraheethan Antony' on the Internet; Legal action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.