ആരാധകർക്ക് ആവേശമായി മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒ.ടി.ടിയിലേക്ക്

സിനിമാ ആരാധകർക്ക് ആവേശം പകർന്ന് മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉടൻ ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തും. 'പൊന്നിയിന്‍ സെല്‍വന്‍', ' ഗോഡ് ഫാദര്‍', 'ബ്രഹ്‌മാസ്ത്ര' എന്നിവയാണ് ഒ.ടി.ടി റിലീസിനു ഒരുങ്ങുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ വലിയ താരനിര തന്നെ സ്‌ക്രീനിലെത്തിയ ചിത്രമാണ് ' പൊന്നിയിന്‍ സെല്‍വല്‍'. ആമസോണ്‍ പ്രൈമില്‍ നവംബര്‍ നാലു മുതല്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിച്ചു.

മദ്രാസ് ടാക്കീസ് നിര്‍മ്മിച്ച ചിത്രം സെപ്തംബര്‍ 30നാണ് റിലീസ് ചെയ്തത്. 500 കോടിയാണ് ചിത്രത്തിന്റെ മുഴുവനായുളള കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വര്‍ സ്വന്തമാക്കിയിരുന്നു. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ബ്രഹ്‌മാസ്ത്ര'. നവംബര്‍ നാലു മുതല്‍ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും. സ്റ്റാര്‍ സ്റ്റുഡിയോസ് അവതരിപ്പിച്ച ചിത്രം സെപ്തംബര്‍ ഒന്‍പതിനാണ് തീയേറ്ററുകളിലെത്തിയത്. മൗനി റോയ്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. റണ്‍ബീര്‍- ആലിയ താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീനിലെത്തിയ ചിത്രം 431 കോടിയാണ് നേടിയത്.

മലയാള ചിത്രം ലൂസിഫറിന്റെ കന്നഡ റീമേക്ക് ചിത്രമാണ് 'ഗോഡ്ഫാദര്‍'. മോഹന്‍ രാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, നയന്താര, സത്യ ദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവംബര്‍ 19 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യും. നൂറ് കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 148 കോടിയാണ് തീയറ്ററിൽ നിന്ന് നേടിയത്.

Tags:    
News Summary - three big budget films to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.