കർഷക സമരത്തെ പിന്തുണക്കണമെന്ന് ആവശ്യം; ജാൻവി കപൂർ ചിത്രത്തിന്‍റെ ഷൂട്ടിങ് തടഞ്ഞു

ചണ്ഡിഗഡ്: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ജാൻവി കപൂറിന്‍റെ പുതിയ സിനിമ 'ഗുഡ് ലക്ക് ജെറി'യുടെ ചിത്രീകരണം തടസപ്പെടുത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ പാട്യാല ജില്ലയിലെ പഞ്ചാബ് ബാഗ് പ്രദേശത്ത് നടന്ന സിനിമാ ചിത്രീകരണമാണ് കർഷകരുടെ സംഘം തടസപ്പെടുത്തിയത്.

ചിത്രത്തിന്‍റെ ചിത്രീകരണം നടത്താൻ അനുവദിക്കില്ലെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ അവർ ചിത്രീകരണം തുടർന്നു. അത് ഞങ്ങൾ വീണ്ടും നിർത്തിച്ചെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

ഒരു വ്യക്തിയോടും ഞങ്ങൾക്ക് വിരോധമില്ല. കർഷകരെ പിന്തുണച്ച് അവർ ഒരു പ്രാവശ്യമെങ്കിലും പ്രസ്താവന നൽകിയാൽ ഞങ്ങൾ ഷൂട്ടിങ് അനുവദിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടി.

രണ്ടാം തവണയാണ് 'ഗുഡ് ലക്ക് ജെറി'യുടെ ചിത്രീകരണം തടസപ്പെടുത്തുന്നത്. ജനുവരി ആദ്യം ഫത്തേഗാഹ് സാഹിബ് ജില്ലയിൽ നടന്ന ചിത്രീകരണം കർഷകർ തടസപ്പെടുത്തിയിരുന്നു.

മോദി സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തിയിൽ സമരം നടത്തുന്നത്.

Tags:    
News Summary - Farmers Disrupt Shooting Of Actor Janhvi Kapoor's Movie In Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.