ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുകയാണ്. ടി സീരീസും രവി ബാഗ്ചന്ദ്കയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. യുവരാജ് ക്രിക്കറ്റിനു നൽകിയ സംഭാവനകളും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളുമാണ് സിനിമയിൽ ഇതിവൃത്തമാകുക.
യുവരാജ് സങ്ങിന്റെ ബയോപിക്കിൽ നടി ഫാത്തിമ സന ഷെയ്ഖും ഭാഗമായേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടന്ന റിപ്പോർട്ട്.
അതേസമയം ചിത്രത്തിൽ ആരാണ് യുവരാജ് സിങ്ങായി സിനിമയിൽ അഭിനയിക്കുന്നതെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. തന്റെ ജീവിതം ബിഗ് സ്ക്രീനിൽ കാണുന്നതിന്റെ സന്തോഷത്തിലാണ് യുവരാജ് സിങ്. ഇതൊരു വലിയ ബഹുമതിയായി കാണുന്നുവെന്നും മറ്റുള്ളവർക്കു തന്റെ ജീവിതം പ്രചോദനമാകുമെന്നു കരുതുന്നതായും യുവി പ്രതികരിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയുടെ ജീവിതം പ്രമേയമാക്കിയ ‘എം.എസ്. ധോണി, ദ് അൺടോൾഡ് സ്റ്റോറി’ എന്ന സിനിമ 2016ൽ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്താണ് സിനിമയിൽ ധോണിയായി വേഷമിട്ടത്. ഹെറി താങ്ഗ്രിയാണ് ഈ സിനിമയിൽ യുവരാജ് സിങ്ങായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.