പുരസ്‌കാരം ലഭിക്കുന്ന അനുഭവമാണ് ആദ്യ ഡെലിഗേറ്റ് പാസ് കിട്ടിയപ്പോൾ ഉണ്ടായതെന്ന് ചലച്ചിത്ര നടി വിൻസി

തിരുവനന്തപുരം: പുരസ്‌കാരം ലഭിക്കുന്ന അനുഭവമാണ് ആദ്യ ഡെലിഗേറ്റ് പാസ്സ് കിട്ടിയപ്പോൾ ഉണ്ടായതെന്ന് ചലച്ചിത്ര നടി വിൻസി അലോഷ്യസ്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം വിൻസി അലോഷ്യസിന് സംവിധായകൻ ശ്യാമ പ്രസാദ് ആദ്യ പാസ് നൽകി.

കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റുൾ പൂർണ തൃപ്തിയോടെ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നേറ്റത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.




 

ചലച്ചിത്ര മേളയെ ഏറ്റവും മികച്ചതാക്കാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്.യുദ്ധത്തിനെതിരായ കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാവും ഇത്തവണത്തെ ചലച്ചിത്ര മേളയെന്നും ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ക്യുറേറ്റർ ഗോൾഡ സെല്ലാം തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Film actress Vinci said that the experience of getting the award came when she got her first delegate pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.