നിഗൂഢത ഉണര്‍ത്തി ആകാശ് സെന്‍; 'അറ്റ്' ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ചർച്ചയാവുന്നു

കൊച്ചി: ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന 'അറ്റ്' എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ആകാശിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഒരു കണ്ണാടിക്ക് മുന്നില്‍ അലറുന്ന നായകന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും വീഡിയോകളും ഏറെ ശ്രദ്ധേയമായിരുന്നു.

നടന്‍ ഷാജു ശ്രീധറും പ്രധാന റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ഹുമറും ഷാജഹാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്. ആര്‍ട് അരുണ്‍ മോഹനന്‍, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍ അനന്ദു എസ് കുമാർ.

Tags:    
News Summary - Filmmaker Sachy's son Akash Sen's At Movie Character Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.