കൊച്ചി: ദുൽഖർ സൽമാന്റെ വിലക്ക് നീക്കി ഫിയോക്. ദുൽഖറുമായി വീണ്ടും സഹകരിക്കാൻ ഫിയോക് തീരുമാനിച്ചു. ഒ.ടി.ടിക്ക് സിനിമ നൽകിയതുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ ഓഫീസ് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ഫിയോക് വ്യക്തമാക്കി.
ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കുമാണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. ദുൽഖർ സൽമാൻ നിർമിച്ച 'സല്യൂട്ട്' എന്ന സിനിമ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നായിരുന്നു നടപടി.ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു.
സല്യൂട്ട് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് കരാർ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയിൽ എത്തുന്നതെന്നും സംഘടന ആരോപിച്ചിരുന്നു. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.