ഫിലിം ക്രിട്ടിക്‌സ് സംഘടനയായ ഫിപ്രസി (FIPRESCI) ഇന്ത്യയുടെ 2022 ലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തിന് വേണ്ടിയുള്ള മികച്ച 10 സിനിമകളില്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങൾ ഇടംനേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കവും താര രാമാനുജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത നിഷിദ്ധോയുമാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.
എസ്ഹ.രീഷ് തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുറത്തിറങ്ങിയപ്പോൾതന്നെ സിനിമ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഛായാഗ്രഹണം തേനി ഈശ്വറും എഡിറ്റിങ് ദീപു ജോസഫും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്.
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള അടക്കം നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടുകയും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്ത ചിത്രമാണ് നിഷിദ്ധോ. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സംവിധായകരുടെ സിനിമാ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിചലച്ചിത്ര കോര്‍പറേഷന്‍ നിര്‍മിച്ച ആദ്യചിത്രമാാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവനും എഡിറ്റിങ് അന്‍സാര്‍ ചെന്നാട്ടും സംഗീതം ദേബ്ജ്യോതി മിശ്രയും ആണ് നിര്‍വഹിച്ചത്.
ഓസ്‌കാര്‍ നോമിനഷന്‍ നേടിയ ‘ആൾ ദാറ്റ് ബ്രീത്സ്’ (ഹിന്ദി), ഹദിനെലെന്റു (കന്നഡ), ടോറാസ് ഹസ്ബൻഡ് ( ആസമീസ്), അപരാജിതോ(ബംഗാളി), ‘ഐ ആം നോട്ട് ദി റിവർ ഛെലം’(ഹിന്ദി), ‘ത്രീ ഓഫ് അസ്’ (ഹിന്ദി), ഐഖോയ്ഗി യും (മണിപുരി), നാനേര ( രാജസ്ഥാനി) എന്നിവയാണ് മറ്റ് ഭാഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.