മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ 2020ലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അൻവർ റഷീദിന്‍റെ ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്, വിജീഷ് മണിയുടെ ജയറാം നായകനായ സംസ്കൃത സിനിമ നമോ:, നിസാം ബഷീറിന്‍റെ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്‍റെ മാലാഖ, മുഹമ്മദ് മുസ്തഫയുടെ കപ്പേള, പ്രദീപ് കളിപുറയത്തിന്‍റെ സേഫ്, സിദ്ദീഖ് പറവൂരിന്‍റെ താഹിറ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വർഷം സംവിധായകൻ വിജിഷ് മണിയുടെ 'നേതാജി' എന്ന സിനിമ ഇന്ത്യൻ പനോരമയിൽ ഇടം നേടിയിരുന്നു. വിജീഷ് മണി സംവിധാനം ചെയ്ത ജയറാമിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് നമോ: യിലെ സുധാമ എന്ന കഥാപാത്രം.
കൃഷ്ണ-കുചേല കഥയുടെ പശ്ചാത്തലത്തിൽ മാതൃകാ ഭരണാധികാരിയും ലോകത്തിന് മാതൃകയാവുന്ന പ്രജയും എങ്ങനെയായിരിക്കണം എന്ന എക്കാലത്തും പ്രസക്തമായ വിഷയമാണ് നമോ: ചർച്ച ചെയ്യുന്നത്. അവിശ്വസനീയമായ പ്രകടനമാണ് ജയറാം കാഴ്ചവെച്ചതെന്നാണ് സിനിമയുടെ ടീസർ പ്രകാശനം ചെയ്തു കൊണ്ട് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള നടീനടൻമാരാണ് സിനിമയിൽ വേഷമിട്ടത്. യു. പ്രസന്നകുമാറും ഡോ. എസ്.എൻ. മഹേഷ് ബാബുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ലോകനാഥനാണ് നമോ:യുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റിങ്-ബി. ലെനിൻ. സംഗീതം-അനൂപ് ജലോട്ട. പി.ആർ.ഒ- ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.