നവംബർ 19നാണ് മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൾ ഇഷ അംബാനിക്കും ആനന്ദ് പിരമലിനും ഇരട്ട കുട്ടികൾ പിറന്നത്. ഒരു മാസം പൂർത്തിയായ ആദിയും കൃഷ്ണയും മുംബൈയിലേക്ക് എത്തുകയാണ്. കുഞ്ഞുങ്ങളുടെ വരവ് ആഘോഷമാക്കുകയാണ് അംബാനി കുടുംബം.
ദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം അംബാനിയുടെ അടുത്ത സുഹൃത്തായ ഖത്തർ അമീർ അയച്ച വിമാനത്തിലാണ് ഇഷയും കുഞ്ഞുങ്ങളും മുംബൈയിൽ എത്തുക. വിമാനത്തിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സേവനം സജ്ജമാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കായി സ്പെഷ്യൽ പൂജയും ഇഷ അംബാനിയുടെ വസതിയായ കരുണ സിന്ധുവിൽ ഞായറാഴ്ച നടക്കും. കൂടാതെ അംബാനി കുടുംബം 300 കിലോ സ്വർണം സംഭാവന ചെയ്യുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു .
ഇഷയുടെ വസതിയിൽ കുട്ടികൾക്കായി പ്രത്യേക സംവിധാനവും അംബാനി കുടുംബം തയാറാക്കിട്ടുണ്ട്. പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ വസ്ത്രങ്ങളാകും കുട്ടികൾ ധരിക്കുക. വീട്ടിൽ നഴ്സറി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ബി.എം.ഡബ്ല്യു കാർ കമ്പനി കുട്ടികൾക്കായി പ്രത്യേക സീറ്റുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.