രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്ക് മാറ്റി

ന്യൂഡൽഹി: നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വർഷം ജനുവരിയിലേക്ക് നീട്ടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായുള്ള ചർച്ചക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും മേള നടത്തുക.

ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നവംബർ 20 മുതൽ 28 വരെ നടക്കാനിരുന്ന മേള ജനുവരി 16 മുതൽ 24 വരെയായി നിശ്ചയിച്ചു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.