81 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നിങ്ങനെയുള്ള പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2023ൽ പുറത്തിറങ്ങിയ ഓപ്പൺഹെയ്മറിലെ റോബർട്ട് ഓപ്പൺഹെയ്മറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കൈയടി വാങ്ങിയ കിലിയൻ മർഫിയാണ് മികച്ച നടൻ. ഓപ്പണ്‍ഹെയ്മറിന് സ്കോർ ഒരുക്കിയത് ലഡ്‌വിഗ് ഗൊരാൻസൺ ആണ്. ലിലി ഗ്ലാഡ്സ്റ്റൺ ആണ് ഡ്രാമവിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്.
'പുവർ തിങ്സ്' മ്യൂസിക്കൽ–കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. എമ്മ സ്റ്റോൺ ആണ് മ്യൂസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായത് . ഹോള്‍ഡ്ഓവേഴ്സിലൂടെ പോൾ ഗിയാമറ്റി മ്യൂസിക്കൽ–കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്കാരം നേടിയത്. ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തിലൂടെ ഡേവാൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഓപ്പൺഹെയ്മറിൽ വില്ലനായി എത്തിയ റോബർട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കരാത്തിന് അർഹനായി.
അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥക്കുള്ള പുരസ്കാരം പങ്കിട്ടു. അനാറ്റമി ഓഫ് ഫാളിനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം. ദി ബോയ് ആൻഡ് ദ് ഹീറോ ആണ് മികച്ച അനിമേഷൻ ചിത്രം. ബോക്‌സ് ഓഫീസ് ആന്‍ഡ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ബാര്‍ബി സ്വന്തമാക്കി.
ടെലിവിഷൻ വിഭാഗം
മികച്ച ടിവി സീരിസ് (മ്യൂസിക്കല്‍കോമഡി) – ദ ബിയര്‍
മികച്ച ലിമിറ്റഡ് സീരിസ് – ദ ബിയര്‍
മികച്ച ടിവി സീരിസ് (ഡ്രാമ) – സസെഷന്‍
മികച്ച നടന്‍ (ഡ്രാമ) – കീരാന്‍ കള്‍കിന്‍ (സസെഷന്‍)
മികച്ച നടി (ഡ്രാമ) – സാറ സ്‌നൂക് (സസെഷന്‍)
മികച്ച നടന്‍ (മ്യൂസിക്കല്‍കോമഡി) – ജെറെമി അല്ലെന്‍ (ദ ബിയര്‍)
മികച്ച നടി (മ്യൂസിക്കല്‍കോമഡി) – അയൊ എഡിബിരി (ദ ബിയര്‍)
മികച്ച സഹനടന്‍ (ഡ്രാമ) – മാത്യു മക്‌ഫെഡ്യെന്‍ (സസെഷന്‍)
മികച്ച സഹനടി (ഡ്രാമ) – എലിസബത്ത് ഡെബിക്കി (ദ ക്രൗണ്‍)
മികച്ച നടന്‍ (ലിമിറ്റഡ് സീരിസ്) – സ്റ്റീവന്‍ യോന്‍ (ബീഫ്)
മികച്ച നടി (ലിമിറ്റഡ് സീരിസ്) അലി (ബീഫ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.