ന്യൂഡൽഹി: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആരാധകർക്ക് ആശംസയുമായി താരങ്ങൾ. സോഷ്യൽ മീഡിയ പേജിലൂടെയാണ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്. രജനികാന്ത്, മെഗാസ്റ്റാർ ചിരഞ്ജീവി, കമൽ ഹാസൻ, സൽമാൻ ഖാൻ, ജൂനിയർ എൻ.ടി. ആർ, നാഗാർജുന, ഷാഹിദ് കപൂർ, മാധവൻ, പ്രിയങ്ക ചോപ്ര, സാറ അലിഖാൻ, ഗൗരി ഖാൻ, താപ്സി പന്നു തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ ആശംസ നേർന്നിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ പരിപാടിയിൽ താരങ്ങൾ ഒന്നടങ്കം പങ്കുചേർന്നിരുന്നു. ആമിർ ഖാൻ, ഷാരൂഖ് ഖാൻ, മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയവർ പതാക ഉയർത്തിയിരുന്നു.
ഷാരൂഖ് ഖാനും ആമിർ ഖാനും മുംബൈയിലെ വസതിയിലാണ് പതാക ഉയർത്തിയത്. ആമിർ മകൾ ഇറക്കൊപ്പമായിരുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായത്. ഷാരൂഖ് ഖാൻ കുടുംബസമേതം ദേശീയ പതാക ഉയർത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് 'ഹർ ഘർ തിരംഗ' ക്യാപെയ്ൻ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.