ദേശീയ ചലചിത്രമേളയിലെ സമാപനസമ്മേളന വേദിയിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിതെ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കൂവുകയും കുരക്കുകയും ചെയ്ത ഹരീഷ്, 'ഞാനടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
ദേവാസുരത്തിലെ 'വന്ദേ മുകുന്ദ ഹരേ,' എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് കൂവിയത്. ആള്‍ക്കൂട്ട പ്രതിഷേധം നായകള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹരീഷിന്റെ പ്രതികരണം.
രഞ്ജിത്തിെൻറ വിവാദ പ്രസ്‍താവന ഇങ്ങനെ:- 'കോഴിക്കോടാണ് ഞാന്‍ ജീവിക്കുന്നത്. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ഒരു ബാലകൃഷ്ണനുണ്ട്. അദ്ദേഹം നാടന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്. അവ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. എന്റെ വീടാണെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അറിയില്ല. എനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് തോന്നാറുള്ളത്. അതുപോലെയേ ഞാന്‍ ഈ അപശബ്ദങ്ങളെയും കാണുന്നുള്ളു. നായ ഒരിക്കലും എന്നെ ടാര്‍ഗറ്റ് ചെയ്ത് കുരക്കുന്നതല്ലല്ലോ. വല്ലപ്പോഴുമെത്തുന്ന ഒരാളെന്ന പോലെ അവ എന്നെ കാണുമ്പോള്‍ കുരയ്ക്കുന്നു. അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കുന്നില്ലല്ലോ. ഒരുനാള്‍ അവക്ക് എന്നെ പരിചയത്തിലാവുകയും അവര്‍ എന്നെ എവിടെ എങ്കിലും വെച്ച് തിരിച്ചറിയുകയും ചെയ്യും. അത്രമാത്രമെ ഇതിലൊക്കെയുള്ളു".
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.