മലയാള സിനിമയിലും റോബോ ഫൈറ്റ്! പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ 'ഹയ'

 മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ്. വാസുദേവ് സനല്‍ സംവിധാനം ഹയ എന്ന ചിത്രത്തിലാണ് റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിനു മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് അത്യന്തം ആക്ഷന്‍ പാക്ക്ഡ് ആയ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. 'കാന്താര'യടക്കം സിനിമകളുടെ ഗ്രാഫിക്സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്സ് ഗ്രൂപ്പായ ലവകുശയാണ് റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്. നവംബർ 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്‍, ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍, ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു.

മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ , വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍.

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ -സണ്ണി തഴുത്തല. ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന.അസോ. ഡയറക്ടര്‍ -സുഗതന്‍, ആര്‍ട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിന്‍ മോഹന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, വി എഫ് എക്സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്

Tags:    
News Summary - Haya Movie experiment In First Robo Fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.