കൊച്ചി: കാരവനിൽ ഒളികാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തിൽ ഏത് സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് സംഭവമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ നടി രാധിക ശരത്കുമാർ വ്യക്തമാക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവരെ ബന്ധപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രാധിക സഹകരിക്കണമെന്നും ഏതു സിനിമയുടെ ലൊക്കേഷനാണെന്നും മറ്റും അറിഞ്ഞാലേ കൂടുതൽ അന്വേഷണം നടത്താനാവൂ എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.