അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസും ബോളിവുഡിലേക്ക്. സച്ചിയുടെ രചനയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർതാരം അക്ഷയ് കുമാർ ഡ്രൈവിങ് ലൈസൻസ് ഹിന്ദി റീമേക്കിൽ അഭിനയിച്ചേക്കും. പൃഥ്വിരാജിെൻറ വേഷത്തിലായിരിക്കും താരമെത്തുകയെന്നും സൂചനയുണ്ട്.
നടൻ ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യും. സുരാജ് വെഞ്ഞാറമൂട് ചെയ്ത പൊലീസ് വേഷത്തിലാകും താരമെത്തുക. കരൺ ജോഹറിെൻറ പ്രൊഡക്ഷൻ ഹൗസായ ധർമ പ്രൊഡക്ഷൻസാണ് ചിത്രം ഹിന്ദിയിലെത്തിക്കുന്നത്.
. @akshaykumar to star in the Hindi remake of @PrithviOfficial 's Malayalam movie #DrivingLicense
— Ramesh Bala (@rameshlaus) September 29, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.