ഹോളിഫാദർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

'ഹോളിഫാദർ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

'ഹോളിഫാദർ' എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ സിബി മലയിലിന്റെ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഭരതം ആർട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബ്രൈറ്റ് സാം റോബിൻസ് ആണ്.

രാജേഷ് പീറ്റർ ഛായാഗ്രഹണവും സോബിൻ കെ സോമൻ ചിത്രസംയോജനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ കൈലാസ് മേനോൻ ആണ്. മൂന്നാർ, കുട്ടിക്കാനം, കൊച്ചി, എന്നിവിടങ്ങളിൽവെച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ തോട്ടത്തിൽ ആണ്. മെയ് മാസം ചിത്രം പ്രദർശനത്തിനെത്തും.

ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഹോളി ഫാദർ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി റോസ്സാരിയോ ഫ്രെഡറിക് നെ അവതരിപ്പിക്കുന്നത് മലയാളിയും അമേരിക്കൻ പ്രവാസിയും ഗായകനും നടനുമായ രാജു തോട്ടം ആണ്... ചിത്രത്തിലെ നായികാ ലോറൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറീന മൈക്കിളും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിഥുൻരാജ് തോട്ടവുമാണ്. ഒപ്പം ഇവരെ കൂടാതെ രാജീവ് രംഗൻ, പ്രകാശ് പയ്യാനക്കൽ, റീയ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Tags:    
News Summary - Hollyfather first look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.