വാഷിങ്ടൺ: യു.എസിലെ കറുത്തവെൻറ സ്വപ്നങ്ങൾക്ക് സൂപ്പർഹീറോ പരിവേഷം നൽകിയ 'ബ്ലാക് പാന്തർ' നായകൻ ചാഡ്വിക് ബോസ്മാൻ വിടവാങ്ങി. വയറ്റിൽ അർബുദബാധയെ തുടർന്ന് ലോസ് ആഞ്ജലസിലെ സ്വവസതിയിലായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു. നാലു വർഷം മുമ്പ് വൻകുടലിൽ അർബുദം സ്ഥിരീകരിച്ചിട്ടും രോഗം വകവെക്കാതെ തുടർന്നും നിരവധി ഹോളിവുഡ് സിനിമകളിൽ വേഷമിട്ടിരുന്നു.
ടി.വി സീരിയലുകളായ 'തേഡ് വാച്ച്', 'ലോ ആൻഡ് ഓർഡർ', 'ഇ.ആർ' തുടങ്ങിയവയിൽ അഭിനയത്തിന് തുടക്കമിട്ട് അതിവേഗം ഹോളിവുഡും കടന്ന് ലോകത്തോളമുയർന്ന താരം 2008ലെ 'ദ എക്സ്പ്രസി'ലൂടെയാണ് സിനിമയിലെത്തുന്നത്.
അമേരിക്കയെ എന്നും വേട്ടയാടിയ വംശീയ അതിരുകൾ ഭേദിച്ച് തിയറ്ററുകൾ കീഴടക്കിയ കറുത്തവെൻറ കഥാപാത്രങ്ങളായ ജയിംസ് ബ്രൗൺ, തുർഗുഡ് മാർഷൽ, ജാക്കി റോബിൻസൺ എന്നിവ ബോസ്മാൻ അനശ്വരമാക്കി. ആഫ്രിക്കൻ സംസ്കാരത്തിെൻറ ആഘോഷമായി 2018ൽ ലോകം മുഴുക്കെ റിലീസ് ചെയ്യപ്പെട്ട ബ്ലാക് പാന്തർ അതിവേഗം ബോക്സ് ഓഫിസുകൾ കീഴടക്കി.
മികച്ച ചിത്രം ഉൾപ്പെടെ ആറ് ഓസ്കർ നാമനിർദേശങ്ങളാണ് ചിത്രം നേടിയത്. മൂന്ന് അക്കാദമി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു. ബ്ലാക് പാന്തർ ചിത്രത്തിലെ റോൾ 2016ൽ ആദ്യമായി 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാറി'ൽ അവതരിപ്പിച്ച ശേഷമായിരുന്നു 2018ലും തുടർന്ന് 2019ലും അവെഞ്ചേഴ്സ് സിനിമകളിൽ ആവർത്തിച്ചത്.
യു.എസിൽ പൊലീസ് ഭീകരതക്കെതിരെ തുറന്ന കത്തെഴുതിയും ശ്രദ്ധേയനായി. നാലു വർഷം മുമ്പ് വൻകുടലിന് അർബുദം സാരമായ ഘട്ടത്തിലെത്തിയ സമയത്താണ് തിരിച്ചറിയുന്നത്.
നിരവധി ശസ്ത്രക്രിയകൾക്കിടെയും അഭിനയജീവിതം തുടർന്നതിനൊടുവിൽ അടുത്തിടെ രോഗം അതിഗുരുതരമാകുകയായിരുന്നു.ലിറോയ്-കരോലൈൻ ദമ്പതികളുടെ മകനായി സൗത്ത് കരോലൈനിലായിരുന്നു ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.