ഓസ്കർ വേദിയിൽ താരങ്ങൾ യുക്രെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഇങ്ങനെ...!

94ാമത് ഓസ്കർ വേദിയിൽ താരങ്ങളെത്തിയത് റഷ്യൻ അധിനിവേശ​ത്തിലൂടെ കടന്നുപോകുന്ന യുക്രെയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്നെഴുതിയ നീല നിറത്തിലുള്ള റിബ്ബണ്‍ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്. യു.എൻ അഭയാർത്ഥി ഏജൻസിയാണ് ക്യാമ്പെയിനിന് നേതൃത്വം നല്‍കിയത്.

ഏഴ് ഓസ്കർ നേടിയ ഡ്യൂൺ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ജേസൺ മൊമോവ യുക്രെയ്നിന്റെ പതാകയടെ നിറങ്ങളായ നീലയും മഞ്ഞയും കലർന്ന സ്കാർഫ് കോട്ടിന്റെ പോക്കറ്റിൽ ധരിച്ചാണ് എത്തിയത്. അവതാരകയായ ജാമി ലീ കർട്ടിസ് വിരലിൽ നീല റിബൺ കെട്ടിയാണ് വേദിയിലെത്തിയത്. നിരവധി താരങ്ങളാണ് വ്യത്യസ്ത രീതിയിൽ യുക്രെയ്നോടുള്ള പിന്തുണ അറിയിച്ചത്.

അതേസമയം, യുക്രെയ്ന് പിന്തുണ തേടിക്കൊണ്ടുള്ള സന്ദേശങ്ങളും ഓസ്കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. സംഘർഷസമയത്ത് നമ്മുടെ മാനവികത പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് സിനിമ, യുക്രൈനിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, ശുദ്ധജലം, അടിയന്തര സേവനങ്ങൾ എന്നിവ ആവശ്യമാണ്. ആഗോളസമൂഹം ഒന്നിച്ച് നിന്ന് യുക്രൈന്‍ ജനതയെ സഹായിക്കണമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.

Tags:    
News Summary - How Stars Paid Tribute to Ukraine at Oscars 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.