നൃത്തവും ആക്ഷനും ചെയ്യാൻ കഴിയില്ല; ഡോക്ടർമാർ പറഞ്ഞതിനെ കുറിച്ച് ഹൃത്വിക് റോഷന്‍

 ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഹൃത്വിക് റോഷൻ. നടന്റെ ഡാൻസും ഫൈറ്റുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്. വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 30 ന് തിയറ്റർ റിലീസായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിജയ് സേതുപതി, മാധവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വിക്രം വേദയുടെ ഹിന്ദി പതിപ്പാണിത്.

വിക്രംവേദയിലെ സൂപ്പർ ഹിറ്റ് ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഹൃത്വിക് റോഷന്റെ ഡാൻസ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഒരിക്കൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നടനെ ഡോക്ടർമാർ വിലക്കിയിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്നായിരുന്നു വിലക്കിയത്. പിന്നീട് ഇത് ചലഞ്ചായി ഏറ്റെടുത്ത്  നൃത്തം   ചെയ്യുകയായിരുന്നു. നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അതിന് ശേഷം ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ഹൃത്വിക് കൂട്ടിച്ചേർത്തു

'കഹോ നാ പ്യാർ ഹൈ' എന്ന സിനിമ ചെയ്യുന്ന സമയമായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്ന് ആക്ഷനും നൃത്തവും ചെയ്യരുതെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഞാൻ അതൊരു ചലഞ്ചായി ഏറ്റെടുത്തു. ആരോഗ്യം കൂടുതൽ ശ്രദ്ധിച്ചു. ഇപ്പോൾ വർഷങ്ങളായി ഞാൻ നൃത്തവും ആക്ഷനുമൊക്കെ ചെയ്യുന്നുണ്ട്'; ഹൃത്വിക് റോഷൻ പറഞ്ഞു.

Tags:    
News Summary - Hrithik Roshan recalls when doctors told him he ‘can’t do action films and dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.