സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 'വിക്രംവേദ'യുടെ ഹിന്ദി റീമേക്കിൽ ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും വേഷമിടും. തമിഴ് ചിത്രത്തിന്‍റെ സംവിധായകരായ പുഷ്‌കര്‍, ഗായത്രി എന്നിവര്‍ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ചിത്രം 2022 സെപ്റ്റംബർ 30ന് തിയറ്ററിലെത്തിക്കാനാണ് ശ്രമം.
വിക്രംവേദയിലെ ആർ. മാധവന്‍റെയും വിജയ് സേതുപതിയുടെയും പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ വിക്രത്തിന്‍റെയും കൊടുംകുറ്റവാളിയായ വേദയുടെയും പോരാട്ടത്തിന്‍റെ കഥയാണ് സിനിമ പറഞ്ഞത്.
വിജയ് സേതുപതി–മാധവൻ ടീമിന്‍റെ കരുത്തുറ്റ അഭിനയപ്രകടനമാണ് ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയ ചിത്രത്തിന്‍റെ പ്രധാന ആകർഷണം. നായക–വില്ലൻ വേർതിരിവില്ലാതെയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ദീപിക പദുക്കോണിനൊപ്പമുള്ള ഇന്ത്യയുടെ ആദ്യ ഏരിയൽ ആക്ഷൻ ഫ്രാഞ്ചൈസി ഫൈറ്ററാണ് ഋത്വിക്കിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. പവൻ കൃപാലിനി സംവിധാനം ചെയ്ത 'ഭൂത്' ആണ് സെയ്ഫിന്റെ പുതിയ ചിത്രം. അർജുൻ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, യാമി ഗൗതം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.