മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരുള്ള താരമാണ് ഹൃത്വക് റോഷൻ. ഭാഷവ്യാത്യാസമില്ലാതെയാണ് താരത്തെ ജനങ്ങൾ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടന്റെ ഒരു വീഡിയോയാണ്. തന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ആരാധകനിൽ നിന്ന് തിരിച്ച് അനുഗ്രഹം വാങ്ങുകയാണ് സൂപ്പർ താരം. ഹൃത്വിക് റോഷന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അടുത്തിടെ ഒരു ഫിറ്റ്നസ് ബ്രാൻഡ് സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി ഹൃത്വിക് റോഷൻ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഉപഹാരം നൽകുന്നതിനിടെയാണ് ഒരു ആരാധകൻ താരത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹ വാങ്ങിയത്. ഉടൻ തന്നെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് നടനും ഇയാളുടെ കാലിൽ തൊട്ട് തൊഴുതു. പിന്നീട് ഇരുവരും ചേർന്ന് ഫോട്ടോ എടുത്തു.
ഹൃത്വിക് റോഷന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.
വിക്രം വേദയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിജയ് സേതുപതി- മാധവൻ തമിഴ് ചിത്രം വിക്രംവേദയുടെ ഹിന്ദി പതിപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.