താൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് സമ്മതിക്കുന്ന കങ്കണ റണാവത്തിെൻറ വീഡിയോ വൈറലായി. മാർച്ചിൽ സ്വന്തം പട്ടണമായ മനാലിയിൽ ആയിരുന്നപ്പോൾ കങ്കണ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്വിറ്ററിൽ എത്തിയത്.
'വീട്ടിൽ നിന്ന് ഓടിപ്പോയി കുറച്ച് വർഷത്തിനുള്ളിൽ ഞാൻ ഒരു സിനിമാതാരവും മയക്കുമരുന്നിന് അടിമയുമായി. എെൻറ ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. ഞാൻ വളരെ മോശപ്പെട്ട ആളുകളുടെ കൈകളിൽ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാൻ കൗമാരക്കാരിയായിരുന്നപ്പോഴാണെന്ന് ഒാർക്കണം. അപ്പോൾ ഞാനെത്ര അപകടകാരിയാണെന്നും നിങ്ങൾ സങ്കൽപ്പിച്ച് നോക്കുക'നവരാത്രയുടെ അഞ്ചാം ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറയുന്നു.
അഭിനേതാവെന്ന നിലയിൽ തെൻറ ആദ്യ ദിവസങ്ങളിൽ തന്നെ പ്രമുഖ നടൻ തനിക്ക് മയക്കുമരുന്ന് തന്നിരുന്നുവെന്നും കങ്കണ പറയുന്നുണ്ട്. ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നതിടെയാണ് വീഡിയോ വൈറലായത്. സുശാന്ത് സിംഗ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബോളിവുഡിലെ 99% പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് റിയ പറഞ്ഞിരുന്നു.സുശാന്തിെൻറ മരണത്തെതുടർന്നുണ്ടായ വിവാദങ്ങളിൽ ഏറ്റവുമധികം പ്രതികരിച്ചതും മയക്കുമരുന്ന് മാഫിയെക്കതിരെ ആഞ്ഞടിച്ചതും കങ്കണയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ താൻ എന്നേക്കുമായി മുംബൈ വിട്ടുപോകുമെന്ന് കങ്കണ അടുത്തിടെ ട്വീറ്റിൽ പറഞ്ഞിരുന്നു.
2008 ലെ ജന്മദിന പാർട്ടിയിൽ കൊകെയ്ൻ ഉപയോഗിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് താൻ കങ്കണയുമായി വലിയ വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്ന് കങ്കണയുടെ മുൻ കാമുകൻ അദ്യായൻ സുമൻ പറഞ്ഞിരുന്നു. 2016ൽ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. '2008 മാർച്ചിൽ നടന്ന ജന്മദിന പാർട്ടിയിൽ കങ്കണ എല്ലാവരേയും ക്ഷണിച്ചിരുന്നു.'നമുക്ക് രാത്രിയിൽ കൊകെയ്ൻ ഉപയോഗിക്കാം എന്ന് കങ്കണ പറഞ്ഞു.
ഞാൻ അവളുമായി മുമ്പ് രണ്ട് തവണ ഹാഷിഷ് ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ ഞാൻ വേണ്ട എന്ന് പറഞ്ഞു. കൊക്കെയ്ൻ വേണ്ടെന്ന് പറഞ്ഞ കാരണം ഞാനും കങ്കണയും തമ്മിൽ വലിയ തർക്കമാണന്ന് നടന്നത്. അദ്യായൻ സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.