തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നീ ചിത്രങ്ങൾ െതരഞ്ഞെടുത്തു.മത്സരവിഭാഗത്തിലേക്ക് ഇന്ത്യൻസിനിമയിൽനിന്ന് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ കോസ, അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രം സ്ഥൽ പുരാൺ എന്നിവ െതരഞ്ഞെടുത്തു.
സംവിധായകൻ മോഹൻ ചെയർമാനും എസ്. കുമാർ, പ്രദീപ് നായർ, പ്രിയ നായർ, ബെന്നി ബെനഡിക്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളംസിനിമകൾ തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ കെ.പി. കുമാരെൻറ ഗ്രാമവൃക്ഷത്തിലെ കുയിൽ, സനൽകുമാർ ശശിധരെൻറ കയറ്റം, മഹേഷ് നാരായണെൻറ സീ യു സൂൺ, ഡോൺ പാലത്തറ സംവിധാനം ചെയ്ത സന്തോഷത്തിെൻറ ഒന്നാം രഹസ്യം, ഖാലിദ് റഹ്മാെൻറ ലവ്, വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയർ, ജിതിൻ ഐസക് തോമസിെൻറ അറ്റെൻഷൻ പ്ലീസ്, കാവ്യപ്രകാശിെൻറ വാങ്ക്, നിതിൻ ലൂക്കോസിെൻറ പക- ദ് റിവർ ഓഫ് ബ്ലഡ്, സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം, ശംഭു പുരുഷോത്തമെൻറ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, രതീഷ് ബാലകൃഷ്ണെൻറ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ.
5.25 എന്നീ 12 സിനിമകളാണ് ഉണ്ടാവുക. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച റഹ്മാൻ ബ്രദേഴ്സിെൻറ വാസന്തി, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതി അഭിനയിച്ച സജിൻ ബാബുവിെൻറ ബിരിയാണി, ഡോൺ പാലത്തറയുടെ 1956, മധ്യതിരുവിതാംകൂർ തുടങ്ങിയ ആറുചിത്രങ്ങൾ കലൈഡൈസ്കോപ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ഡിസംബറിൽ നടക്കേണ്ട മേള കോവിഡിെൻറ പശ്ചാത്തലത്തിൽ അടുത്ത ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനാണ് സാംസ്കാരികവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.