തിരുവനന്തപുരം: തങ്ങളുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിൽ ചിത്രങ്ങൾ നിർമിക്കുന്നവർക്ക് മാത്രം രാജ്യം ഭരിക്കുന്നവർ പ്രോത്സാഹനം നൽകുന്നതായി കന്നഡ സംവിധായകൻ നടേഷ് ഹെഡ്ഗെ പറഞ്ഞു. ഉദാസീനമായ ബഹുഭൂരിപക്ഷം ഭരണകൂടത്തെ ചോദ്യംചെയ്യുന്ന പ്രമേയങ്ങൾ സ്വീകരിക്കാൻ തയാറാവുന്നില്ലെന്നും മീറ്റ് ദി ഡയറക്റ്റർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
മതസ്പർധ വളർത്തുന്ന രംഗങ്ങളുണ്ടെന്ന കാരണത്താൽ നടേഷ് സംവിധാനം ചെയ്ത പെഡ്രോ എന്ന കന്നഡ ചിത്രം ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽനിന്ന് തള്ളിയിരുന്നു. അതേസമയം 'കാശ്മീരി ഫയൽസ്' എന്ന ചിത്രത്തിന് കർണാടക സർക്കാർ നികുതിയിളവ് നൽകുകയും ചെയ്തു. ഇതെല്ലാം ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നതായും നടേഷ് പറഞ്ഞു.
സമാന്തര സിനിമ സംവിധായകർക്ക് സമൂഹവും ഭരണകൂടവും വേണ്ട പിന്തുണ നൽകുന്നില്ലെന്ന് സംവിധായകൻ ബിശ്വജിത് ബോറ പറഞ്ഞു. സംവിധായകരായ രാഹുൽ റിജി നായർ, താര രാമാനുജൻ, പ്രഭാഷ് ചന്ദ്ര, ഷാഹിദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ഷെറി ഗോവിന്ദൻ. മികച്ച ചിത്രങ്ങൾ നിർമിക്കാൻ വനിതകൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ധനസഹായം നൽകുന്നുണ്ട്. സ്വതന്ത്ര സിനിമകൾക്കും ഇത്തരത്തിൽ പിന്തുണ ആവശ്യമാണെന്നും ഓപൺ ഫോറം ആവശ്യപ്പെട്ടു.
രാജ്യാന്തര മേളകളിൽ മാത്രമാണ് ഇത്തരം സിനിമകൾ പ്രോത്സാഹിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവക്ക് കൂടുതൽ വേദികൾ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ഷെറി ഗോവിന്ദൻ പറഞ്ഞു. സ്വതന്ത്രസിനിമകളുടെ വളർച്ചക്ക് ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സഹായകമാകുമെന്ന് കൃഷന്ദ് പറഞ്ഞു. എന്നാൽ അവർ മുഖ്യധാരാസിനിമകൾക്ക് പ്രോത്സാഹനം നൽകുന്നതിനാൽ സാധാരണക്കാർക്ക് സ്വതന്ത്ര സിനിമകൾ കാണാനുള്ള അവസരം നഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ പരമ്പരാഗതമായി തുടർന്ന് പോരുന്ന സിനിമാരീതികൾ പൂർണമായി മാറുമെന്ന് കരുതുന്നതായി സംവിധായകൻ വിഘ്‌നേഷ് പി ശശിധരൻ പറഞ്ഞു. ദീപേഷ്, കൃഷ്‌ണേന്ദു കലേഷ് എന്നിവർ പങ്കെടുത്തു.
കൈരളി : രാവിലെ 9.00- ഔട്ട് ഓഫ് സിങ്ക് (ലോക സിനിമ), 11.30- കൂഴങ്കൽ (മത്സര വിഭാഗം), 3.00- സ്പെൻസർ (ലോക സിനിമ ), 6.00- ക്ലാര സോള (മത്സര വിഭാഗം), 8.30- ദി സുഗാ ഡയറീസ് (സബ് ലൈം ഫാൻറ്റസിയ: മിഗ്വേൽ ഗോമസ്)
ശ്രീ: രാവിലെ 9.15- അഹദ്‌സ് നീ (ലോക സിനിമ), 12.00- ദി റെഡ് ഷൂസ് (റീ ഡിസ്കവറിങ് ദി ക്ലാസിക്സ്), 3.15- ദി നോട്ട് (കാലിഡോസ്കോപ് ), 6.15- ദി റേപ്പിസ്റ്റ് (കാലിഡോസ്കോപ്)
കലാഭവൻ : രാവിലെ 9.45- ബന്നേർഘട്ട (മലയാളം സിനിമ ഇന്ന്) , 12.15- ദി ക്ലൗഡ് ആൻഡ് ദി മാൻ (കാലിഡോസ്കോപ് ), 3.15- ഡീപ് 6 (ഇന്ത്യൻ സിനിമ ഇന്ന് ) ,6.15- ആർക്കറിയാം (മലയാളം സിനിമ ഇന്ന്), 8.45- കിലോമീറ്റർ സീറോ (ഫ്രയിമിങ് കോൺഫ്‌ലിക്റ്റ് )
ടാഗോർ : രാവിലെ 10.00- ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്‌കേപ്പ്ഡ് (മത്സര വിഭാഗം), 12.30- ലെറ്റ് ഇറ്റ് ബി മോർണിങ് (മത്സര വിഭാഗം), 3.30- മുറിന (മത്സര വിഭാഗം), 6.30- വൈറ്റ് ബിൽഡിംഗ് (ലോക സിനിമ), 8.45- രഹ്ന (ഓപണിങ് ഫിലിം)
നിശാഗന്ധി : വൈകീട്ട് 6.30- പെറ്റെയ്റ്റ് മമൻ (ലോക സിനിമ), 8.30-ഡ്രൈവ് മൈ കാർ , 12.00- ദി മീഡിയം (മിഡ്‌നൈറ്റ് സ്‌ക്രീനിങ്)
നിള : രാവിലെ 9.30- ഫുൾ ടൈം , 11.45- ലുസ്സു ( ലോക സിനിമ ), 3.30- ഫ്രാൻസ് (ലോക സിനിമ), 6.30- ദി മിറാക്കിൾ ചൈൽഡ് (ലോക സിനിമ), 9.00- ഇൻറ്റർഗാൽഡെ (ലോക സിനിമ),
ന്യൂ 1: രാവിലെ 9.15- ലൂക്കാസ് (ലോക സിനിമ ), 11.45- എന്നിവർ (മലയാളം സിനിമ ഇന്ന്), 2.45- സിസ്റ്റർഹുഡ് (ലോക സിനിമ), 5.45- മണി ഹാസ് ഫോർ ലെഗ്സ് (ഫ്രയിമിങ് കോൺഫ്‌ലിക്റ്റ് ), 8.15- ബിറ്റ്വീൻ ടു ഡൗൺസ് (ലോക സിനിമ),
ന്യൂ 2 : രാവിലെ 9.30- ഇൻടു ദി മിസ്റ്റ് (ഇന്ത്യൻ സിനിമ ഇന്ന് ), 12.00- മുകഗലി (ലോക സിനിമ ), 3.30- ലൈഫ് ഈസ് സഫറിങ്, ഡെത്ത് ഈസ് സാൽവേഷൻ (ഇന്ത്യൻ സിനിമ ഇന്ന്), 6.00- കാസാബ്ലാങ്കാ ബീറ്റ്‌സ് (ലോക സിനിമ ), 8.30- വീൽ ഓഫ് ഫോർച്യൂൺ ആൻഡ് ഫാന്റസി (ലോക സിനിമ),
ശ്രീ പത്മനാഭ: രാവിലെ 10.00- ദി എക്‌സാം ( ക്രിട്ടിക്‌സ് ചോയ്സ്), 12.30- ബ്രൈറ്റൻ 4ത് (ലോക സിനിമ ), 3.15- ബ്ലഡ് റെഡ് ഓക്‌സ് (ലോക സിനിമ), 6.00- അറേബ്യൻ നൈറ്റ്‌സ് വോള്യം 3 - ദി എൻചാൻറെഡ് വൺ (സബ് ലൈം ഫാൻറ്റസിയ : മിഗ്വേൽ ഗോമസ്) , 8.30- ആബ്‌സെൻസ് (ലോക സിനിമ ),
അജന്ത: രാവിലെ 9-45- ഗ്രേറ്റ് ഫ്രീഡം (ലോക സിനിമ ), 12.15- സാങ്‌റ്റോറം ( ക്രിട്ടിക്‌സ് ചോയ്സ് ), 3.15- ബെർഗ്മാൻ ഐലൻഡ് (ലോക സിനിമ ), 6.15- ദി സ്റ്റോറി ഓഫ് മൈ വൈഫ് (ലോക സിനിമ),
ഏരീസ്‌പ്ലെക്‌സ് 1 : രാവിലെ 9.30- ഹൈവ് (ലോക സിനിമ), 12.00- അറേബ്യൻ നൈറ്റ്‌സ് വോള്യം 2 ദി ഡിസോലേറ്റ് വൺ (സബ് ലൈം ഫാൻറ്റസിയ: മിഗ്വേൽ ഗോമസ്), 3.00- ദി ഡോണിങ് ഓഫ് ദി ഡേ (ലോക സിനിമ ), 6.00- ഇൻ ഫ്രണ്ട് ഓഫ് യുവർ ഫേസ് (ലോക സിനിമ ), 8.30- ലീവ് നോ ട്രെയിസസ് (ലോക സിനിമ ),
ഏരീസ്‌പ്ലെക്‌സ് 2: രാവിലെ 9.15- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (മലയാളം സിനിമ ഇന്ന്), 11.45- എ ഹയർ ലോ (ലോക സിനിമ), 2.45- വുമൻ വിത്ത് എ മൂവി കാമറ (മലയാളം സിനിമ ഇന്ന്), 5.45- ഡുഗ് ഡുഗ് (ലോക സിനിമ ), 8.15- ഉദ്ധരണി (മലയാളം സിനിമ ഇന്ന്),
ഏരീസ്‌പ്ലെക്‌സ് 4: രാവിലെ 9.30- കോപൈലറ്റ് (ലോക സിനിമ ), 12.00- ദി ഗുഡ് ബോസ് (ലോക സിനിമ ), 3.00- ഔർ ബെലോവ്ഡ് മന്ത് ഓഫ് ഓഗസ്റ്റ് (സബ് ലൈം ഫാൻറ്റസിയ: മിഗ്വേൽ ഗോമസ്), 6.00- ദി ഗ്രേവ്ഡിഗ്ഗേഴ്‌സ് വൈഫ് (ലോക സിനിമ ), 8.30- പ്ലേഗ്രൗണ്ട് (ലോക സിനിമ ),
ഏരീസ്‌പ്ലെക്‌സ് 5: രാവിലെ 9.45- കമീല കംസ് ഔട്ട് റ്റുനൈറ്റ് (മത്സര വിഭാഗം), 12.15- ഡ്രൗണിങ് ഇൻ ഹോളി വാട്ടർ (ഫ്രയിമിങ് കോൺഫ്‌ലിക്റ്റ് ), 3.15- യുനി (മത്സര വിഭാഗം), 6.15- ടു ഫ്രണ്ട്‌സ് (ലോക സിനിമ), 8.45- യൂ റിസെമ്പിൾ മീ (മത്സര വിഭാഗം),
ഏരീസ്‌പ്ലെക്‌സ് 6: 9.15- ഉഗെറ്റ്‌സു (റീ ഡിസ്കവറിങ് ദി ക്ലാസിക്സ് ), 11.45- എ ലെറ്റർ ടു ദി പ്രസിഡന്റ് (ജൂറീ ഫിലിംസ്), 3.15- സ്‌ട്രൈഞ്ചേഴ്‌സ് ഹൌസ് (ഫ്രയിമിങ് കോൺഫ്‌ലിക്റ്റ് ), 5.45- കില്ലിങ് ദി യുനിക്ക് ഖാൻ (ലോക സിനിമ), 8.15- തമ്പ് (അൺഫോർഗെറ്റബിൾ വേണുച്ചേട്ടൻ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.