പനാജി: ഗോവയിൽ തുടങ്ങിയ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിന് തുടക്കം. ഫീച്ചർ ഫിലിം വിഭാഗത്തിൽ നടിയും നിർമാതാവുമായ ഐമി ബറുവയുടെ 'സെംഖോർ', നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രാജീവ് പ്രകാശിെൻറ 'വേദ് ദ വിഷനറി' എന്നിവയാണ് പ്രദർശിപ്പിച്ചത്. ആകെ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും ഇൗ വിഭാഗത്തിൽ പ്രദർശിപ്പിക്കും. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമാതാവും നടനുമായ എസ്.വി. രാജേന്ദ്ര സിങ് ബാബു അധ്യക്ഷനായി.
ഐമി ബറുവയുടെ 'സെംഖോർ' ആദ്യ ദിമാസ ഭാഷാചിത്രമാണ്. അസമിലെ ദിമാസ സമുദായങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഭാഷ പഠിച്ച് സിനിമയെടുത്ത ബറുവ, ഉദ്ഘാടന ചിത്രമായി തെൻറ സിനിമ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നു പറഞ്ഞു. ഇൻറർനാഷനൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കർ അവാർഡിനുള്ള ഇന്ത്യയുടെ എൻട്രിയായ തമിഴ് സിനിമ 'കൂഴങ്ങൾ' (പെബിൾസ്) പ്രദർശിപ്പിക്കും. രഞ്ജിത്ത് ശങ്കറിെൻറ 'സണ്ണി', ജയരാജിെൻറ 'നിറയെ തത്തകളുള്ള മരം' എന്നിവയും പ്രദർശിപ്പിക്കും. മേളയുടെ 52ാമത് പതിപ്പ് നവംബർ 28 വരെ നീണ്ടുനിൽക്കും. കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.