പുതിയ നേട്ടവുമായി മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം; ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം

ന്യൂയോർക്ക് ടൈംസിന്റെ ഈ മാസത്തെ അഞ്ച് പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം നൻപകൽ നേത്ത് മയക്കം. ഇതാദ്യമായിട്ടാണ് ഇന്ത്യയിൽ നിന്ന് ഒരു ചിത്രം ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഇടംപിടിക്കുന്നത്. ഫ്രഞ്ച് ചിത്രം ജംബോ, എ ഹ്യൂമൻ പൊസിഷൻ, ഡൊമെസ്റ്റിക്‌, ദി ഷോ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ 'മമ്മൂട്ടികമ്പനിയുടെ' ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. ലിജോയുടെ കഥക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ഡ്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Tags:    
News Summary - International Films On The New York Times List Movie Is Nanpakal Nerathu Mayakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.