"ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക​ണം, ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണം" അ​ഭി​ന​യം അ​ഭി​നി​വേശമാക്കി ര​ഞ്ജി​ത്​

റി​തി​ക്​ റോ​ഷ​നാ​യി​രു​ന്നു അ​വ​ന്‍റെ ഹീ​റോ. ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലു​മെ​ല്ലാം റി​തി​ക്കി​ന്‍റെ ന​ട​പ്പും ഡാ​ൻ​സു​മെ​ല്ലാം അ​വ​നെ വി​ടാ​തെ പി​ടി​കൂ​ടി. അ​ങ്ങി​നെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി 

രഞ്ജിത്ത് സജീവിന്‍റെ മ​ന​സി​ലേ​ക്ക്​ അ​ഭി​ന​യം എ​ന്ന അ​ഭി​നി​വേ​ശം ക​ട​ന്നു കൂ​ടു​ന്ന​ത്. ദു​ബൈ ജീ​വി​ത​ത്തി​നി​ട​യി​ലും ഈ ​അ​ഭി​നി​വേ​ശം വി​ടാ​തെ സൂ​ക്ഷി​ച്ച​തി​ന്‍റെ ഫ​ല​മാ​യി സി​നി​മ മേ​ഖ​ല​യി​ൽ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ്​ ര​ഞ്ജി​ത്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി, മൈ​ക്ക്​ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന്​ ന​വാ​ഗ​ത പ്ര​തി​ഭ​ക്കു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ്​ അ​വാ​ർ​ഡും ര​ജ​ഞ്ജി​ത്തി​നെ തേ​ടി​യെ​ത്തി. അ​തി​ലു​പ​രി​യാ​യി, ജോ​ൺ എ​ബ്ര​ഹാം ആ​ദ്യ​മാ​യി നി​ർ​മി​ച്ച മ​ല​യാ​ള സി​നി​മ​യി​ലെ നാ​യ​ക​നാ​കാ​നു​ള്ള ഭാ​ഗ്യ​വും ല​ഭി​ച്ചു ഈ ​യു​വ​താ​ര​ത്തി​ന്.

ദു​ബൈ​യി​ൽനി​ന്ന്​ സി​നി​മ​യി​ലേ​ക്ക്

ജ​നി​ച്ച​തും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ദു​ബൈ​യി​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ, അ​വ​സ​ര​ങ്ങ​ൾ​ക്ക്​ യാ​തൊ​രു കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. ദു​ബൈ മി​ല്ലേ​നി​യം സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തും ദു​ബൈ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ടെ ബി ​ടെ​ക്​ കാ​ല​ത്തു​മെ​ല്ലാം സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും താ​ര​മാ​യി​രു​ന്നു ര​ഞ്ജി​ത്. കി​ട്ടു​ന്ന വേ​ദി​യി​ലെ​ല്ലാം അ​വ​ൻ ത​ക​ർ​ത്താ​ടി. അ​ഭി​ന​യം ല​ക്ഷ്യ​മി​ട്ട്​ ആ​ക്ടി​ങ്​ വ​ർ​ക്​​ഷോ​പ്പു​ക​ളി​ൽ പ​​ങ്കെ​ടു​ത്തു. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ ഷോ​ർ​ട്​ ഫി​ലി​മു​ക​ൾ എ​ടു​ത്തു. നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​യാ​യ ബൂ​ഗി വൂ​ഗി​യി​ൽ ഫൈ​ന​ലി​സ്റ്റാ​യി. സി​നി​മ ഡ​യ​ലോ​ഗു​ക​ൾ പ​ക​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ്​ ചെ​യ്ത റീ​ൽ​സു​ക​ളാ​ണ്​ ര​ഞ്ജി​ത്തി​ന്‍റെ സി​നി​മ​യി​ലേ​ക്ക്​ വ​ഴി​തു​റ​ന്ന​ത്.

ഈ ​റീ​ൽ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സം​വി​ധാ​യ​ക​ൻ വി​ഷ്ണു ശി​വ​പ്ര​സാ​ദ്​ ‘മൈ​ക്ക്​’ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക്​ ര​ഞ്ജി​ത്തി​നെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. 2020ലാ​ണ്​ സി​നി​മ​യി​ലേ​ക്ക്​ വി​ളി​യെ​ത്തി​യ​തെ​ങ്കി​ലും കോ​വി​ഡ്​ മൂ​ലം ചി​ത്രീ​ക​ര​ണം വൈ​കി. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്​ പ്രേ​ക്ഷ​ക​രി​ൽ നി​ന്ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​വും ല​ഭി​ച്ചു. ബോ​ളി​വു​ഡ്​ സ്റ്റാ​ർ ​ജോ​ൺ എ​ബ്ര​ഹാം നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണെ​ന്ന​റി​ഞ്ഞ​ത്​ വൈ​കി​യാ​ണ്.

അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​നും സം​സാ​രി​ക്കാ​നും ന​ല്ല വാ​ക്കു​ക​ൾ കേ​ൾ​ക്കാ​നും ക​ഴി​ഞ്ഞ​ത്​ ജീ​വി​ത​ത്തി​ലെ മ​ഹാ​ഭാ​ഗ്യ​മാ​യി ര​ഞ്ജി​ത്​ ക​രു​തു​ന്നു. കു​ട്ടി​ക്കാ​ല​ത്ത്​ ആ​രാ​ധ​ന​യോ​ടെ ക​ണ്ട താ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലെ സ​ന്തോ​ഷ​വും ര​ഞ്ജി​ത്​ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. പ്ര​വാ​സ ലോ​ക​ത്ത്​ നി​ന്ന്​ ആ​ദ്യ​മാ​യി ഫി​ലിം ക്രി​ട്ടി​ക്സ്​ അ​വാ​ർ​ഡി​​ന്‍റെ പ​ട്ടി​ക​യി​ലെ​ത്തു​ന്ന യു​വ​താ​ര​മെ​ന്ന പ​കി​ട്ടും ര​ഞ്ജി​ത്​ സ്വ​ന്ത​മാ​ക്കി.

ഭാ​വി പ്ര​തീ​ക്ഷ​ക​ൾ:

‘ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക​ണം, ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണം, അ​ഭി​ന​യം മെ​ച്ച​പ്പെ​ടു​ത്ത​ണം’-​ഇ​ത്​ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ മ​ന​സി​ൽ. ന​ട​ൻ വി​ജ​യ്​ ബാ​ബു​വി​ന്‍റെ ഫ്രൈ​ഡ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ സാ​ജി​ദ്​ യ​ഹ്​​യ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ക​ൽ​ബ്’​ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യാ​ണ്​ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​സ്​ ഷി​നി​ൽ ജോ​ർ​ജ്​ ഒ​രു​ക്കു​ന്ന ​‘മോ​ദ’ എ​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​ഷ്​ പോ​ത്ത​​നോ​ടൊ​പ്പം കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യും ര​ഞ്ജി​ത്​ എ​ത്തും.

അ​രോ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബി​ൽ​ഡി​ങ്​ കോ​ൺ​ട്രാ​ക്ടി​ങ്​ ക​മ്പ​നി മേ​ധാ​വി പി.​കെ. സ​ജീ​വി​ന്‍റെ​യും വ​നി​ത സം​രം​ഭ​ക ആ​ൻ സ​ജീ​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി മ​റി​യം ബി​സി​ന​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 

Tags:    
News Summary - interview with Ranjith Sajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.