ഏറെ വിവാദങ്ങളും വിമർശനങ്ങളും സൃഷ്ടിച്ച ചിത്രമാണ് രൺബീർ കപൂറിന്റെ അനിമൽ. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രത്തിലെ സ്ത്രീവിരുദ്ധതയും വയലന്‍സുമായിരുന്നു വിമർശനങ്ങൾക്ക് അടിസ്ഥാനം. താരങ്ങൾക്ക് ഇടയിൽ നിന്നും പോലും ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ രൺബീർ കപൂർ ചിത്രം അനിമൽ ഇഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടൻ രാജ്കുമാർ റാവു. എന്നാൽ ചില രംഗങ്ങളിൽ അൽപം പ്രശ്നം തോന്നിയെന്നും എങ്കിലും സിനിമ വളരെയധികം ആസ്വദിച്ചെന്നും അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
'അനിമൽ കണ്ടു. ചിത്രം വളരെയധികം ആസ്വദിച്ചു. രൺബീറിന്റെ പ്രകടനം വളരെ ഗംഭീരമായിരുന്നു. എന്നാൽ ചിത്രത്തിലെ ചില രംഗങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി'.
ചിത്രത്തിന് അനിമൽ എന്ന പേര് വളരെ ഉചിതമാണെന്നും രാജ്കുമാർ പറഞ്ഞു. 'ഒരു ചലച്ചിത്ര നിരൂപകൻ പറഞ്ഞത് പോലെ ഒരു മനുഷ്യൻ മൃഗമാകുന്നതിനെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. ഐഡിയൽ മാൻ എന്നോ ആദര്‍ശ പുരുഷന്‍ എന്നോ അല്ല ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്. സിനിമയുടെ പേര് അനിമൽ എന്നാണ്. സംവിധായകൻ വളരെ കൃത്യമായി നായകൻ മൃഗമാണെന്ന് പറയുന്നുണ്ട്'- രാജ്കുമാർ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.