തമിഴകത്തെ ഏറ്റവും വലിയ വിജയമായി മാറുകയാണ് രജനികാന്തിന്റെ ജയിലർ. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 525 കോടി നേടിയിട്ടുണ്ട്. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് യഥാർഥ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 300 കോടിയാണ് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയത്.
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ജയിലർ ഒ.ടി.ടി പ്രദർശനത്തിന് തയാറെടുക്കുകയാണ്. 100 കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ തിയറ്റർ പ്രദർശനത്തെ ബാധിക്കാത്ത തരത്തിലാകും തീയതി പ്രഖ്യാപിക്കുക.
ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിന് സ്വന്തമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.