വ്യക്തി ജീവിതത്തിൽ മാധ്യമങ്ങൾ കൈകടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ജയ ബച്ചൻ. ചെറുമകൾ നവ്യ നവേലി നന്ദക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ഉപജീവനമാർഗമാക്കുന്നതിനോടും അങ്ങനെ ചെയ്യുന്നവരോടും തനിക്ക് വെറുപ്പാണെന്ന് ജയ ബച്ചൻ പറഞ്ഞു.
നിങ്ങൾ എന്റെ ജോലിയെക്കുറിച്ച് പറഞ്ഞാൽ എനിക്ക് പ്രശ്‌നമില്ല. ഞാനൊരു മോശം നടിയാണ്, എന്റെ സിനിമ മോശമാണ്, അല്ലെങ്കിൽ എനിക്ക് സൗന്ദര്യമില്ല ഇതൊന്നും ബാധിക്കുന്ന കാര്യമല്ല. കാരണം ഇതൊരു ദൃശ്യമാധ്യമമാണ്. ഇതൊന്നും മുഖവിലക്ക് എടുക്കേണ്ടതില്ല.
എന്നാൽ ബാക്കിയുള്ളത് ഞാൻ ശ്രദ്ധിക്കുന്നു. എന്റെ വ്യക്തിപരമായ സ്വഭാവത്തെ വിലയിരുത്താൻ നിങ്ങൾക്ക് അവകാശമില്ല. ഞാൻ എവിടെയെങ്കിലും പോകുമ്പോൾ എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നു, നിങ്ങൾ എന്റെ ഫോട്ടോ എടുക്കുന്നു, എന്തുകൊണ്ട്? ഞാൻ ഒരു മനുഷ്യനല്ലേ? - ജയ ബച്ചൻ ചോദിക്കുന്നു.
അടുത്തിടെ ജയ ബച്ചൻ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചത് വലിയ വാർത്തയായിരുന്നു. ചെറുമകളായ നവ്യ നവേലിക്കൊപ്പം ലാക്മേ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമപ്രവർത്തകരോട് നടി കയർത്ത സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.