കോഴിക്കോട്: ഖത്തറിലെ സാംസ്ക്കാരിക സംഘടനയായ ജോൺ എബ്രഹാം സാംസ്ക്കാരിക വേദി ഏർപ്പെടുത്തിയ ജോൺ എബ്രഹാം പ്രവാസി അവാർഡ് സംവിധായകൻ മനോജ് കാനക്ക് നൽകും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജി.പി രാമചന്ദ്രൻ, സി.എസ് വെങ്കിടേശ്വരൻ, വി.ടി മുരളി, നവാസ് പൂനൂർ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ചായില്യം, അമീബ, കെഞ്ചിറ എന്നീ സിനിമകളാണ് അവാർഡ് നൽകുന്നതിനായി ജൂറി പരിഗണിച്ചത്. സാധാരണയായി ഖത്തറിൽ വെച്ച് നടക്കുന്ന പരിപാടിയാണെങ്കിലും കോവിഡ് സാഹചര്യത്തിൽ ജൂലൈ അവസാനം കേരളത്തിൽ വെച്ച് അവാർഡ് ദാന പരിപാടി നടത്താനാണ് സംഘാടകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.