ജനതാ ഗാരേജിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന എൻ.ടി.ആർ 30 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യും. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.
ജൂനിയർ എൻ.ടി.ആറിന്റെ 30 സിനിമയായി ഒരുങ്ങുന്ന ചിത്രം എൻ.ടി.ആർ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന അവതരിപ്പിക്കുന്നത് നന്ദമൂരി കല്ല്യാൺരാം ആണ്. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻ.ടി.ആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, അതുകൊണ്ട് തന്നെ വൈദ്യുതീകരിക്കുന്ന ട്രാക്കുകളും കിടിലൻ ബിജിഎമ്മും സിനിമാ പ്രേമികൾക്ക് പ്രതീക്ഷിക്കാം. പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ്, തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.
2016 ൽ പുറത്ത് ഇറങ്ങിയ ജനതാഗരേജിന് ശേഷം ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന ചിത്രമാണിത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച ആചാര്യയാണ് കൊരട്ടാല ശിവ ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ ആണ് ജൂനിയർ എൻ.ടി.ആറിന്റെതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. പ്രേക്ഷകർ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് NTR30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.