അറക്കൽ മാധവനുണ്ണി വരുന്നു; മമ്മൂട്ടിയുടെ 'വല്യേട്ടൻ' വീണ്ടും തിയറ്ററുകളിലേക്ക്

മ്മൂട്ടി നായകനായെത്തിയ 'വല്യേട്ടൻ' വീണ്ടും തിയറ്ററുകളിലെത്തുന്നു. 2000 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അറക്കൽ മാധവനുണ്ണിയായാണ് മമ്മൂട്ടി എത്തിയത്. ഇപ്പോഴും പ്രേക്ഷക ശ്രദ്ധലഭിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലൊന്നാണ് വല്യേട്ടനിലേത് .

അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമാണ് 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുന്നത്. അമ്പലക്കര ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ഈ ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻസ്ഫർ നടത്തിയിരിക്കുന്നത് യു. എസ്സിലാണ്.

മമ്മൂട്ടിക്കൊപ്പം ശോഭന, സായ്കുമാർ, മനോജ്. കെ. ജയൻ എൽ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി, സംഗീതം - രാജാമണി, ഛായാഗ്രഹണം - രവിവർമ്മൻ, എഡിറ്റിംഗ്‌- എൽ. ഭൂമിനാഥൻ. ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്.

Tags:    
News Summary - Mammootty's Super Hit Movie Valliettan Rereleasing soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.