കൊച്ചി: കൊച്ചിയിലെ സിനിമ സെമിനാറിൽ പങ്കെടുക്കാനെത്തില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ബംഗാളി നടി. സെപ്റ്റംബറിൽ നടക്കാനിരുന്ന പരിപാടിയിൽനിന്ന് പിന്മാറുന്നുവെന്ന് നടി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കുന്നത്.
രഞ്ജിത്തിനെതിരായി ഉയർന്ന പരാതിയും കേസുമുൾപ്പെടെയുള്ള സംഭവവികാസങ്ങൾ തനിക്ക് വലിയ സമ്മർദമാണ് ഉണ്ടാക്കുന്നതെന്ന് നടി കഴിഞ്ഞ ദിവസങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരിച്ച് മടുത്തുവെന്ന് വ്യക്തമാക്കി അവർ വീണ്ടും രംഗത്തെത്തിയത്. തന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യത്തുടനീളമുള്ള മാധ്യമങ്ങൾ തന്നെ പിന്തുടർന്ന് വീണ്ടും വീണ്ടും അന്നത്തെ സംഭവം വിശദീകരിക്കാനാവശ്യപ്പെടുന്നത് തന്നെ വളരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
എല്ലാത്തിൽനിന്നും ഇടവേളയെടുത്ത് മനസ്സ് ശാന്തമാക്കുന്നതിനായി മലനിരകളിലേക്കുള്ള യാത്രയിലായിരുന്നു. കൊച്ചിയിലെ പരിപാടിയിൽ വരാനാവാത്തതിനാലും പരിപാടി താൻ മൂലം റദ്ദാക്കപ്പെടുന്നതിലും ക്ഷമ ചോദിക്കുന്നതായും നടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.