കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കാപ്പ'യുടെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അപര്‍ണ ബാലമുരളിയാണ് നായിക.
തെക്കൽ തല്ലുകേസ് എന്ന ചിത്രത്തിന് ശേഷം ഇന്ദുഗോപന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണ് കാപ്പ. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ ജീവിതപശ്ചാത്തലത്തിലൂടെയാണ് കാപ്പയുടെ കഥ നടക്കുന്നത്. ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വി അഭിനയിക്കുന്നത്.
ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തീയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ജോമോന്‍ ടി. ജോണാണ് ഛായാഗ്രഹണം. എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്. ഡോണ്‍ വിന്‍സന്റാണ് സംഗീത സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.