അനുരാഗ്​ കശ്യപിന്​ പിൻതുണയുമായി കൽകി കൺമണി, താപ്​സി പന്നു, രാധിക ആപ്​തെ

മീ ടു വിവാദത്തിൽ ആരോപണ വിധേയനായ ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്​ പിന്തുണയുമായി നടിമാർ രംഗത്ത്​. സോഷ്യൽമീഡിയ കുറിപ്പുകളിലൂടെയാണ്​ അവർ സുഹൃത്തുകൂടിയായ അനുരാഗിന്​ പിന്തുണ അറിയിച്ചത്​. ആദ്യകാല സിനിമകൾമുതൽ അനുരാഗിനൊപ്പം പ്രവർത്തിക്കുന്ന രാധിക ആപ്​തെ ഇൻസ്​റ്റഗ്രാമിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവച്ചു.

നിങ്ങളുടെ സാന്നിധ്യത്തിൽ ഞാൻ വളരെയധികം സുരക്ഷിതത്വം അനുഭവവിച്ചിരുന്നു എന്നാണ്​ രാധിക കുറിച്ചത്​. 'നിങ്ങൾ എ​െൻറ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. നിങ്ങൾ എന്നെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. നിങ്ങൾ എല്ലായ്പ്പോഴും എന്നെ തുല്യയായി കണക്കാക്കിയിട്ടുണ്ട്. നാം പരസ്പരം കാണിക്കുന്ന സ്നേഹവും ആദരവും ഞാൻ വിലമതിക്കുന്നു. നിങ്ങളുടെ സാന്നിധ്യത്തിൽ ഞാൻ എല്ലായിപ്പോഴും വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുണ്ട്​. നിങ്ങൾ എന്നും എ​െൻറ വിശ്വസ്ത സുഹൃത്തായിരിക്കും'-രാധിക എഴുതി.

അനുരാഗി​െൻറ മുൻ ഭാര്യയും നടിയും മോഡലുമായ കൽകി കൺമണിയും അദ്ദേഹത്തെ പുൻതുണച്ച്​ എത്തിയിട്ടുണ്ട്​. ഇൻസ്​റ്റാഗ്രാമിൽ കൽകി ഇതുസംബന്ധിച്ച നീണ്ട കുറിപ്പ്​ എഴുതിയിട്ടുണ്ട്​. സോഷ്യൽമീഡിയയിലെ ഇൗ സർക്കസ്​ നിങ്ങളെ ബാധിക്കാതെ നോക്കണമെന്ന്​ കൽകി കുറിച്ചു. നിങ്ങൾ സ്വന്തം തിരക്കഥകളിൽ സ്​ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. ജോലിയിലും വ്യക്​തിജീവിതത്തിലും അവരുടെ അഭിമാനം സംരക്ഷിച്ചു. നിങ്ങൾ എല്ലായിപ്പോഴും എല്ലാവരേയും തുല്യമായി കണ്ടു. നമ്മുടെ വിവാഹമോചനത്തിനുശേഷവും നിങ്ങളെ​െൻറ ആത്മാഭിമാനത്തിനുവേണ്ടി നിലകൊണ്ടെന്നും കൽകി കുറിച്ചു.

'എനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റാണ് എ​െൻറ സുഹൃത്ത്. സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന നിങ്ങളുടെ മറ്റൊരു കലാസൃഷ്ടിയുടെ ലോകത്ത്​ നമ്മുക്ക്​ ഉടൻതന്നെ കാണാം'എന്നാണ്​ നടി താപ്​സി പന്നു അനുരാഗിനൊപ്പമുള്ള ചിത്രത്തോടൊപ്പം ഇൻസ്​റ്റഗ്രാമിൽ കുറിച്ചത്​. ഇവരെ കൂടാതെ സംവിധായകൻ അനുഭവ് സിൻഹ, ടിസ്‌ക ചോപ്ര, റോഷൻ മാത്യു, ഹൻസൽ മേത്ത തുടങ്ങിയവർ ഗാംഗ്‌സ് ഓഫ് വാസീപൂർ സംവിധായകനെ പിൻതുണച്ച്​ രംഗത്ത്​ എത്തിയിരുന്നു.തെലുങ്ക്-ഹിന്ദി നടി പായൽഘോഷാണ്​ അനുരാഗിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.